മര്‍കസില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു

Posted on: April 26, 2014 10:00 pm | Last updated: April 28, 2014 at 11:31 am
markaz stdent police
മര്‍കസില്‍ നടന്ന സ്റ്റുഡന്റ്‌സ്‌ പോലീസ്‌ കാഡറ്റ്‌ ക്യാമ്പ് പാസിംഗ് ഔട്ട്‌ പരേഡില്‍ മന്ത്രി എം.കെ. മുനീര്‍ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിക്കുന്നു.

മര്‍കസ് നഗര്‍: കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ 21 ന് ആരംഭിച്ച കോഴിക്കോട് സിറ്റി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (എസ്.പി.സി) ക്യാമ്പ് സമാപിച്ചു. പാസിംഗ് ഔട്ട് പരേഡില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. കാന്തപുരം എ.പി .അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.

അഞ്ചു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ 14 സ്‌കൂളുകളില്‍ നിന്നായി 510 കേഡറ്റുകള്‍ പങ്കെടുത്തു. വിവിധ സെഷനുകളില്‍ ജില്ലാ കലക്ടര്‍ സി.എ.ലത ഐ.എ.എസ്, പി.കെ ഗോപി, കാന്തപുരംഎ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, ബിജു (സൈബര്‍ െ്രെകംസ്), അബ്ദുല്‍ കരീം(നോഡല്‍ ഓഫീസര്‍), സംവിധായകന്‍ രഞ്ജിത്ത്, സഈദ് മാതൃഭൂമി, പി.വിജയന്‍ ഐ.പി.എസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

spc
മര്‍കസില്‍ നടന്ന SPC പാസിംഗ് ഔട്ട്‌ പരേഡില്‍ പങ്കെടുക്കാനായി മന്ത്രി എം കെ മുനീറും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും എത്തുന്നു..

സമാപന ചടങ്ങില്‍ എ.വി.ജോര്‍ജ്ജ് ഐ.പി.എസ്, ഖാലിദ് കിളി മുണ്ട, വിനോദ് പടനിലം, അരവിന്ദാക്ഷന്‍.സി (അസി. കമ്മീഷണര്‍), പ്രമോദ് (അസി. കമ്മീഷണര്‍), റസാഖ് (അസി.കമ്മീഷണര്‍), കെ.എം. അബ്ദുല്‍ ഖാദര്‍(പ്രിന്‍സി. മര്‍കസ് ഇംഗ്ലീഷ് മീഡിയം), ഹനീഫ അസ്ഹരി എന്നിവര്‍ പങ്കെടുത്തു.

ALSO READ  ആഗോള സഖാഫി സമ്മേളനം; നോളജ് സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി