Connect with us

Palakkad

വേനല്‍ ശതക്തമാകുന്നു; പുഴകള്‍ വരള്‍ച്ചാ ഭീഷണിയില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: വേനല്‍ കടുത്തതോടെ പുഴകളില്‍ വെള്ളം വന്‍തോതില്‍ കുറഞ്ഞു. ഏപ്രില്‍ പകുതിയായപ്പോഴേയ്ക്കും പുഴകളിലും തോടുകളിലും ഇതാണ് സ്ഥിതി. ഒലിപ്പാറ, കുന്തിപ്പുഴ, നെല്ലിപ്പുഴ, കോരമണ്‍, വെള്ളിയാര്‍ തുടങ്ങിയ പുഴകളില്‍ ഇപ്പോള്‍ പത്തുശതമാനം മാത്രമാണ് വെള്ളത്തിന്റെ അളവ്.
നെല്ലിപ്പുഴ, ആനമൂളി പുഴകളില്‍ ഒഴുക്ക് പൂര്‍ണമായും നിലച്ചു. പുഴയോരത്ത് താമസിക്കുന്ന സ്വകാര്യവ്യക്തികള്‍ മോട്ടോര്‍ ഉപയോഗിച്ച് വ്യാപകതോതില്‍ വെള്ളമെടുക്കുന്നതാണ് ജലനിരപ്പ് കുറയുന്നതിന് കാരണമാകുന്നത്. ദിനംപ്രതി ഇരുപതോളം മോട്ടോറുകളാണ് ഇത്തരത്തില്‍ നെല്ലിപ്പുഴയില്‍നിന്നും വെള്ളം അടിച്ചെടുക്കുന്നത്. പുഴകളിലെ വെള്ളം കുറഞ്ഞതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിലും ജലനിരപ്പ് കുറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ചൂടും കനത്തതാണ്. ഇനിയുള്ള ദിവസങ്ങളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടസാഹചര്യമാണ് നിലവിലുള്ളത്.
ക്കല്‍പറമ്പ് കടാംങ്കോട് ഭാഗത്താണ് വാട്ടര്‍ അഥോറിറ്റിയുടെയും പഞ്ചായത്തിന്റെ ഈ അനാസ്ഥ.—നാലുവര്‍ഷംമുമ്പാണ് കോടികള്‍ ചെലവഴിച്ച് മംഗലംപുഴ സ്രോതസാക്കി ബൃഹത്തായ കുടിവെള്ളപദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ രണ്ടുവര്‍ഷം മാത്രമാണ് പദ്ധതിവഴി ജലവിതരണം നടന്നത്. തുടര്‍ന്ന് പദ്ധതിക്കായി നിര്‍മിച്ച പുഴയിലെ ചെക്ക്ഡാം തകര്‍ന്ന് പുഴയില്‍ വെള്ളമില്ലാതായി.— നിരവധി പരാതികള്‍ ഉയര്‍ന്നപ്പോള്‍ ചെക്ക്ഡാം താത്കാലികമായി അറ്റകുറ്റപ്പണി നടത്തി അധികൃതര്‍ നിര്‍മാണത്തിലെ അപാകത മൂടിവച്ചു.
ഈ വര്‍ഷം പുഴയില്‍ വെള്ളമുണെ്ടങ്കിലും മാലിന്യം കലര്‍ന്ന് കുടിവെള്ളത്തിന് ഉപയോഗിക്കാനാകാത്ത സ്ഥിതിയാണുള്ളത്.—ഇതിനിടെ ചെക്ക്ഡാമിലെ മത്സ്യം പിടിക്കാന്‍ ആളുകള്‍ വെള്ളത്തില്‍ വിഷാംശം കലര്‍ത്തിയതോടെ വെള്ളം കുടൂതല്‍ മലിനമായി. മലിനജലം കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത് പ്രദേശവാസികളുടെ പ്രതിഷേധത്തിനും കാരണമായി. ഇതേ തുടര്‍ന്ന് പദ്ധതിപ്രദേശത്തു തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ കുഴല്‍ക്കിണര്‍ കുഴിച്ചു. ഇതില്‍നിന്നാണ് ഇപ്പോള്‍ കണ്ണമ്പ്ര പഞ്ചായത്തിലേക്ക് കുടിവെള്ളവിതരണം നടത്തുന്നത്. പുഴയിലെ വെള്ളം വേണ്ടവിധം സംരക്ഷിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കോടികളുടെ കുടിവെള്ളപദ്ധതി നോക്കുകുത്തിയാകാന്‍ കാരണമായതെന്നു പറയപ്പെടുന്നു.
തുണികഴുകാന്‍പോലും കഴിയാത്തവിധം പുഴയിലെ വെള്ളം മലിനമായിരിക്കുകയാണ്. മത്സ്യങ്ങളും മറ്റു ജലജീവികളും വിഷാംശത്തെ തുടര്‍ന്ന് ചത്തുപൊന്തി കടുത്ത ദുര്‍ഗന്ധമാണ് ഉണ്ടാകുന്നത്. പ്രദേശത്തെ കിണറുകളിലും ജലസ്രോതസുകളിലെ വെള്ളവും മലിനമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. നിരവധിയാളുകള്‍ വേനലില്‍ തുണികഴുകുന്നതിനും കുളിക്കുന്നതിനും പുഴയെയാണ് ആശ്രയിച്ചിരുന്നത്.

Latest