ബീഹാറില്‍ 40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

Posted on: April 25, 2014 12:46 am | Last updated: April 24, 2014 at 11:47 pm

ഹാജിപ്പൂര്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധനയില്‍ ബീഹാറില്‍ 40 ലക്ഷം രൂപയുടെ വിദേശകറന്‍സികളും മദ്യവും പിടികൂടി. ബീഹാറിലെ വൈശാലി ജില്ലയിലെ അജനാപിര്‍ ചൗക്കില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. യു എസ് ഡോളര്‍, ദിര്‍ഹം, റിയാല്‍, ദിനാര്‍ എന്നിവയാണ് പിടികൂടിയത്. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരാണെന്നും ഇവര്‍ക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു