വിഴിഞ്ഞം പദ്ധതി: ഹരജി പരിഗണിക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റി

Posted on: April 25, 2014 1:57 pm | Last updated: April 26, 2014 at 12:06 am

VIZHINJAMചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പരാതി പരിഗണിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ മെയ് രണ്ടിലേക്ക് മാറ്റി. ഹരിത ട്രൈബ്യൂണലിന്‍െറ ദക്ഷിണമേഖലാ ബെഞ്ചാണ് പരാതി പരിഗണിക്കുന്നത് മാറ്റിയത്.

അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോസ്റ്റല്‍ വാച്ച് എന്ന സംഘടനയാണ് ഹരജി നല്‍കിയത്. തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. വന്‍തോതില്‍ കരയിടിച്ചിലുള്ള സ്ഥലമാണ് വിഴിഞ്ഞമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.