സംസ്ഥാനത്ത് റീപോളിംഗ് നടന്ന ബൂത്തുകളില്‍ കനത്ത പോളിംഗ്

Posted on: April 24, 2014 12:50 am | Last updated: April 23, 2014 at 11:51 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളില്‍ റീപോളിംഗ് നടന്ന മൂന്ന് ബൂത്തുകളിലും കനത്ത പോളിംഗ്. എറണാകുളം മണ്ഡലത്തിലെ കളമശേരി 118 ാം നമ്പര്‍ ബൂത്തി ല്‍ 80.30 ശതമാനവും ആലത്തൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി 19 ാം നമ്പര്‍ ബൂത്തില്‍ 79.74 ശതമാനവും വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മാലോറയിലെ ബൂത്തില്‍ 74.6 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
എറണാകുളത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ രേഖപ്പെടുത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് റീപോളിംഗ് നടത്തിയത്. എ എ പി സ്ഥാനാര്‍ഥി അനിത പ്രതാപിന്റെ പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗിന് അനുമതി നല്‍കിയത്. വടക്കാഞ്ചേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ എ ഷീബയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണ്‍ തകരാറിലായതതിനെ തുടര്‍ന്നും വയനാട്ടില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നുമാണ് റീപോളിംഗ് വേണ്ടിവന്നത്.