താജുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിനു സംഘാടക സമിതി രൂപവത്കരിച്ചു

Posted on: April 24, 2014 12:24 am | Last updated: April 23, 2014 at 10:27 pm

തൃക്കരിപ്പൂര്‍: താജുല്‍ ഉലമയുടെ അനുസ്മരണ സമ്മേളനത്തിനു സംഘാടക സമിതിയായി. തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്‌ലാമിയില്‍ സമസ്ത കേരള സുന്നീ യുവജനസംഘം തൃക്കരിപ്പൂര്‍ ചെറുവത്തൂര്‍ സോണല്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത ബഹുജന കണ്‍വെന്‍ഷനിലാണ് സംഘാടകസമിതിക്കു രൂപം നല്‍കിയത്. മെയ് രണ്ടാം വാരത്തില്‍ നടത്താന്‍ തീരുമാനിച്ച താജുല്‍ ഉലമയുടെ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചു നടന്ന കണ്‍വെന്‍ഷന്‍ മൂസ സഖാഫി കളത്തൂര്‍ ഉല്‍ഘാടനം ചെയ്തു.
ഉപദേശകസമിതി ചെയര്‍മാനായി സയ്യിദ് തയ്യിബ് അല്‍ബുഖാരി തങ്ങളെയും സമിതി അംഗങ്ങ ളായി സ്വാലിഹ് സഅദി, എ ബി മുഹമ്മദ്കുഞ്ഞി ഹാജി, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, സലാം ഹാജി ചെറുവത്തൂര്‍ ഹാജി, യൂസുഫ് ഹാജി പെരുമ്പ, എ ബി അബ്ദുല്ല മാസ്റ്റര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
എം ടി പി അബ്ദുറഹിമാന്‍ ഹാജി (സ്വാഗതസംഘം ചെയര്‍.), പി കെ അബ്ദുല്ല മൗലവി, എം ടി പി ഇസ്മാഈല്‍ സഅദി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ജലീല്‍ സഖാഫി മാവിലാടം, ഖിളര്‍ അഹമദ് സഖാഫി,(വൈസ് ചെയര്‍) എം എ ഹുസൈന്‍ ഹാജി(ജന.കണ്‍.), ജബ്ബാര്‍ മിസ്ബാഹി, അബ്ദുന്നാസര്‍ അമാനി, ഇ കെ അബൂബക്കര്‍, ഷക്കീര്‍ മാസ്റ്റര്‍ പോത്താംകണ്ടം (കണ്‍.), ടി പി ഷാഹുല്‍ഹമീദ് ഹാജി,(ട്രഷറര്‍). കണ്‍വെന്‍ഷനില്‍ എ ബി അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി പി നൗഷാദ് മാസ്റ്റര്‍ സ്വാഗതവും ഇ കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.