ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ ഏകോപന സമിതിയില്‍ തീരുമാനമായില്ല

Posted on: April 23, 2014 2:41 pm | Last updated: April 23, 2014 at 11:55 pm

kpcc

തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ്‌സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ തീരുമാനമായില്ല. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടാണ് സര്‍ക്കാര്‍ നീക്കത്തിന് തടസ്സമാവുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി സമയം നീട്ടി നല്‍കണമെന്ന നിലപാടാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും യോഗത്തില്‍ സ്വീകരിച്ചത്. എന്നാണ് ടു സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതി എന്നാണ് വി എം സുധീരന്റെ നിലപാട്.

മുഖ്യമന്ത്രിയുടെ നിലപാടിനാണ് യോഗത്തില്‍ പിന്തുണ ലഭിച്ചത്. അതിനാല്‍ സുധീരന്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായേക്കുമെന്നാണ് സൂചന. രണ്ടുദിവസങ്ങള്‍ക്ക് ശേഷം വീണ്ടും യോഗം ചേരും.