Connect with us

International

16കാരന്‍ വിമാനത്തിന്റെ ചക്രത്തിലിരുന്ന് യാത്ര ചെയ്തത് എങ്ങനെ?

Published

|

Last Updated

സാന്‍ഞ്ചോസ്:വിമാനത്തിന്റെ ചകത്തിലിരുന്ന് അഞ്ചര മണിക്കൂര്‍ യാത്ര ചെയ്ത ബാലന്‍ യാത്രയുടെ ഭൂരിഭാഗം സമയത്തും ബോധരഹിതനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയില്‍ നിന്ന് ഹവായി തലസ്ഥാനമായ ഹോണലുലുവിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ പിന്‍ചക്രത്തിലിരുന്നാണ് കഴിഞ്ഞ ദിവസം ഒരു 16കാരന്‍ യാത്ര ചെയ്തത്. 2356 കിലോമീറ്റര്‍ ദൂരം പസഫിക് സമുദ്രത്തിന് മുകളിലൂടെ പറന്ന് വിമാനം ലാന്‍ഡ് ചെയ്ത ശേഷം ബാലന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. (Read: വിമാനത്തിന്റെ ചക്രത്തിനിടിയിലിരുന്ന് യാത്ര ചെയ്ത 16കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു)

38000 അടി ഉയരത്തില്‍ കടുത്ത തണുപ്പിനെ അതിജയിച്ചായിരുന്നു ബാലന്റെ യാത്ര. മൈനസ് 62 ഡ്രിഗ്രി സെല്‍ഷ്യസില്‍ തണുത്തുറയുന്ന വീല്‍ ബേസിലിരുന്നാണ് പയ്യന്‍ സാഹസികത കാണിച്ചത്. എന്നാല്‍ ഈ സാഹചര്യത്തിലും പയ്യന്‍ എങ്ങിനെ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നതാണ് ഏവരെയും അമ്പരപ്പിക്കു ചോദ്യം.

16karanയാത്രയുടെ ഭൂരിഭാഗം സമയത്തും അവന്‍ ബോധരഹിതനായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞാണ് അവന് ബോധം വീണ്ടുകിട്ടിയത്. ഉടന്‍ ജീവനക്കാരുടെ കണ്ണില്‍പെടുമെന്ന് കരുതി ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒരു ഹിബര്‍നേഷന്‍ അവസ്ഥയിലാണ് പയ്യന്‍ അവിടെ കഴിച്ചുകൂട്ടിയതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം .അവന്റെ ഹൃദയ മിടിപ്പ് നന്നേ കുറഞ്ഞിരിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Latest