കാസര്‍കോട്ട് അഞ്ചംഗ കവര്‍ച്ചാ സംഘം അറസ്റ്റില്‍

Posted on: April 22, 2014 1:22 pm | Last updated: April 23, 2014 at 6:15 pm

arrestകാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക സ്വദേശി അടക്കം അഞ്ചംഗ കവര്‍ച്ചാ സംഗം കാസര്‍കോട്ട് അറസ്റ്റിലായി. കര്‍ണാടക പാണ്ടേശ്വരം സ്വദേശി 17കാരനടക്കമുള്ള സംഘത്തെയാണ് ആതൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റിയാടി സ്വദേശി ഷിജു (41) കാസര്‍കോട് ബേവിഞ്ച സ്വദേശി അനീസ് (38), കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി കെ ഇസ്മാഈല്‍ (44), ഹൊസങ്കടി സ്വദേശി ജുനൈദ് (19) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.

ബോവിക്കാനം മാസ്തികുണ്ടിലെ സൈനബയുടെ വീട്ടില്‍ നിന്ന് മാര്‍ച്ച് 31ന് ആറര പവന്‍ സ്വര്‍ണം കവര്‍ച്ച പോയിരുന്നു. ഈ സംഘത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ ലോഡ്ജില്‍ വെച്ച് സി ഐ എ സതീഷ്‌കുമാറും സംഘവും ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളം, കര്‍ണാടകം സംസ്ഥാനങ്ങളില്‍ അടക്കം നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. ഇതില്‍ 20ഓളം കേസുകളിലുള്ള പങ്ക് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.