സിമി ക്യാമ്പ്: പ്രതികളെ റിമാന്‍ഡ് ചെയ്തു

Posted on: April 22, 2014 2:24 am | Last updated: April 22, 2014 at 12:24 am

കൊച്ചി: പാനായിക്കുളത്ത് സിമിയുടെ നേതൃത്വത്തില്‍ രഹസ്യ യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു.
അഹമ്മദാബാദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പ്രതികളായ ഈരാറ്റുപേട്ട സ്വദേശി ഷാദുലി, ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അന്‍സാര്‍ നദ്‌വി എന്നിവരെയാണ് കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതി ജഡ്ജി കെ എം ബാലചന്ദ്രന്‍ മുമ്പാകെ ഹാരജരാക്കിയത്.
പാനായിക്കുളം കേസിലെ ഒന്നാം പ്രതിയാണ് ഷാദുലി, അന്‍സാര്‍ നദ്‌വി മൂന്നാം പ്രതിയുമാണ്. ഇരുവരെയും എറണാകുളം ജില്ലാ ജയിലിലേക്ക് അയച്ചു.
കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനായി മെയ് 21ന് കേസ് വീണ്ടും പരിഗണിക്കും.