ഫേസ് ബുക്കില്‍ അപമാനിച്ചതായി പി ജയരാജന്റെ പരാതി

Posted on: April 22, 2014 12:22 am | Last updated: April 22, 2014 at 12:22 am

p jayarajanകണ്ണൂര്‍: ഫേസ് ബുക്കില്‍ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കൊപ്പം സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
ഗോവിന്ദച്ചാമിയുടെയും പി ജയരാജന്റെയും ഫോട്ടോകള്‍ ചേര്‍ത്തുനിര്‍ത്തി കേരളം വെറുത്ത രണ്ട് ഒറ്റക്കൈയ്യന്‍മാര്‍ എന്ന തലക്കെട്ട് നല്‍കിയാണ് പോസ്റ്റ്. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി സന്ദീപ് തെക്കേടത്ത് അച്ചം തുരുത്തിക്കെതിരെയാണ് പി ജയരാജന്‍ പരാതി നല്‍കിയത്.
ഫേസ് ബുക്ക് പോസ്റ്റ് തന്നെ അപമാനിക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനുമായി തയ്യാര്‍ ചെയ്തതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ പോസ്റ്റ് 24 പേര്‍ക്ക് സന്ദീപ് അയച്ചതായും പരാതിയില്‍ പറഞ്ഞു.