ഹജ്ജ്: കൂടുതല്‍ ഹാജിമാര്‍ കോഴിക്കോട്ട് നിന്ന്; കുറവ് പത്തനംതിട്ടയില്‍

Posted on: April 22, 2014 12:16 am | Last updated: April 22, 2014 at 12:16 am

കൊണ്ടോട്ടി : ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനപേക്ഷിച്ചവര്‍ക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ ഓരോ ജില്ലയില്‍ നിന്നുമുള്ള ഹാജിമാരുടെ എണ്ണം വ്യക്തമായി. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ കോഴിക്കോട് ജില്ലയില്‍ നിന്നാണ് 1669 പേര്‍. രണ്ടാം സ്ഥാനം മലപ്പുറം ജില്ലക്ക് 1426 ഹാജിമാര്‍. ഏറ്റവും കുറവ് പത്തനംതിട്ടയില്‍ നിന്ന്. 25 പേര്‍ മാത്രമാണ് പത്തനംതിട്ടയില്‍ നിന്ന് ഹജ്ജിനു പുറപ്പെടുന്നത്.
മറ്റു ജില്ലകളില്‍ നിന്നുള്ള ഹാജിമാരുടെ എണ്ണം ബ്രാക്കറ്റില്‍ : കാസര്‍കോട് (484) കണ്ണൂര്‍ (782) വയനാട് (276) പാലക്കാട് (225) തൃശൂര്‍ (112) എറണാകുളം (387) ഇടുക്കി (70) കോട്ടയം (122) ആലപ്പുഴ (113) കൊല്ലം (180) തിരുവനന്തപുരം (161). എട്ട് കുട്ടികള്‍ ഉള്‍പ്പടെ 6054 പേരാണ് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നത് .