‘എം ജി വിസിയെ നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഗവര്‍ണര്‍’

Posted on: April 21, 2014 3:31 pm | Last updated: April 21, 2014 at 3:44 pm

supreme courtന്യൂഡല്‍ഹി: കോട്ടയം മഹാതമാഗാന്ധി സര്‍വകലാശാലാ വി സി എ വി ജോര്‍ജിനെ തല്‍സ്ഥാനത്തുനിന്നും മാറ്റുന്ന കാര്യം തീരുമാനിക്കേണ്ടത് ചാന്‍സലറായ ഗവര്‍ണറാണെന്ന് സുപ്രീംകോടതി. സുപ്രീംകോടതി തിശ്ചയിക്കുന്ന ജഡ്ജി അന്വേഷിക്കണമെന്ന ജോര്‍ജിന്റെ ആവശ്യം കോടതി തള്ളി.

വി സിയാവാനായി സമര്‍പ്പിച്ച ബയോഡാറ്റയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാരോപിച്ച് കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ സജീവാണ് ജോര്‍ജിന്റെ നിയമനത്തിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ഗവര്‍ണര്‍ വീണ്ടും തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോടതിയുടെ പരാമര്‍ശം.

ഇക്കാര്യത്തില്‍ എ വി ജോര്‍ജിനെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് നിയമോപദോശം ലഭിച്ചിരുന്നു. നിഖില്‍കുമാര്‍ ഗവര്‍ണറായിരിക്കുമ്പോഴായിരുന്നു നിയമോപദേശം ലഭിച്ചത്. എന്നാല്‍ ഇതിന്‍മേല്‍ നടപടിയുണ്ടായില്ല.

ALSO READ  അമ്പരപ്പിച്ച് പായൽ കുമാരി; അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി