Connect with us

Malappuram

മണലെടുപ്പ് നാളെ മുതല്‍: 170 കടവുകള്‍ക്ക് അംഗീകാരം

Published

|

Last Updated

മലപ്പുറം: ഇ- മണല്‍ സംവിധാനം മുഖേന ജില്ലയിലെ 33 തദ്ദേശസ്ഥാപനങ്ങളിലെ 170 അംഗീകൃത കടവുകളില്‍ നിന്നും നാളെ മുതല്‍ മണല്‍ വാരുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയെതുടര്‍ന്ന് ജില്ലയില്‍ 2013 നവംബര്‍ മുതല്‍ മണല്‍വാരലിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി എന്നിവയുടെ പരിശോധനയ്ക്ക് വിധേയമായി മണല്‍ വാരലിന് അനുമതി നല്‍കുന്നതിനായിരുന്നു. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ പാരിസ്ഥിതിക അനുമതി ജില്ലക്ക് ലഭിച്ചതിന് ശേഷമാണ് മണല്‍ വാരലിന് അനുമതി നല്‍കിയിട്ടുള്ളത്.
പരിസ്ഥിതി ആഘാത പഠന അതോറിറ്റി മുഖേന ഓണ്‍ലൈന്‍ സംവിധാനം മുഖാന്തരം മാത്രമേ മണല്‍ വിതരണം അനുവദിക്കൂ എന്ന ജില്ലാ കലക്ടറുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മണല്‍വാരലിന് അനുമതി ലഭിച്ചിട്ടുള്ളത്.
പാസുമായി കടവുകളില്‍ എത്തുന്ന ഗുണഭോക്താക്കള്‍ക്ക് സുഗമമായി മണല്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് – നഗരസഭ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓരോ കടവിലും റവന്യൂ വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തുന്നതിന് എല്ലാ തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യ സന്ദര്‍ഭങ്ങളില്‍ കടവുകളില്‍ ഇടപെടുന്നതിനും മണല്‍ വിതരണം സുഗമമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട പോലീസ് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

Latest