Connect with us

Ongoing News

ഐ പി എല്‍: ഡല്‍ഹിക്കു ജയം

Published

|

Last Updated

ദുബൈ: ഐ പി എല്ലില്‍ ഇന്നത്തെ രണ്ാടം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് നാലു വിക്കറ്റ് ജയം. 167 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി മൂന്ന് പന്തുകള്‍ ബാക്കിയിരിക്കെയാണ് ലക്ഷ്യം കണ്ടത്. അര്‍ധസെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തികിന്റെയും ജെ പി ഡുമിനിയുടെയും ഉജ്ജ്വല ബാറ്റിംഗാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. കാര്‍ത്തിക് 56 റണ്‍സും ഡുമിനി 52 റണ്‍സും നേടി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് അടിച്ചെടുത്തത്. റോബിന്‍ ഉത്തപ്പ 41 പന്തില്‍ 55 റണ്‍സെടുത്തു. മനീഷ് പാണ്ഡെ 48 റണ്‍സെടുത്തു. ഡല്‍ഹിക്കുവേണ്ടി കോള്‍ട്ടര്‍നൈല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

Latest