ദുബൈയില്‍ അഞ്ച് ലക്ഷം തൊഴിലവസരം

Posted on: April 19, 2014 11:55 pm | Last updated: April 19, 2014 at 11:55 pm

dubai constructionദുബൈ: ദുബൈയിലെ നിര്‍മാണ, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് അടുത്ത വര്‍ഷം അഞ്ച് ലക്ഷം തൊഴിലാളികളെ വേണ്ടി വരുമെന്ന് പഠനം. ദുബൈ ഇന്റര്‍നാഷണല്‍ അക്കാഡമിക് സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വര്‍ക്ക്‌ഫോഴ്‌സ് പ്ലാനിംഗ് പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിര്‍മാണ മേഖലയില്‍ അതിരൂക്ഷമായ തൊഴിലാളിക്ഷാമം നേരിടുന്നതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

43 ശതമാനം കമ്പനികളിലും നിര്‍മാണ മേഖലയിലാണ് തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്നത്. 54 ശതമാനം കമ്പനികളില്‍ ആര്‍ക്കിടെക്ടുകളുടെ കുറവ് ഉണ്ട്. താഴെ തട്ടിലുള്ള ജോലികളുടെ കൂട്ടത്തില്‍ ആരോഗ്യ, സുരക്ഷാ വിഭാഗങ്ങളിലാണ് തൊഴില്‍ ക്ഷാമം അനുഭവപ്പെടുന്നത്.