രാഹുലിനും പ്രിയങ്കക്കും അടുപ്പമുള്ളയാള്‍ വധഭീഷണി മുഴക്കിയതായി കുമാര്‍ വിശ്വാസ്

Posted on: April 18, 2014 3:41 pm | Last updated: April 19, 2014 at 12:26 am

kumar vishwasഅമേത്തി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സഹായിയായ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയതായി ആരോപിച്ച് അമേത്തിയില്‍ രാഹുലിനെതിരെ മത്സരിക്കുന്ന എ എ പി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങുന്നു. ട്വിറ്ററിലാണ് വിശ്വാസ് ഇക്കാര്യം അറിയിച്ചത്. പോലീസിനും താന്‍ പരാതി നല്‍കുമെന്ന് വിശ്വാസ് അറിയിച്ചു. ‘പ്രിയങ്കയുമായും രാഹുലുമായും അടുത്ത ബന്ധമുള്ളയാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രിയങ്ക അയാളുമായി കൂടിക്കാഴ്ച നടത്തി’ എന്നാണ് വിശ്വാസ് ട്വിറ്ററില്‍ കുറിച്ചത്.