യു ഡി എഫിന് 13 സീറ്റെന്ന് മുസ്‌ലിം ലീഗിന്റെ വിലയിരുത്തല്‍

Posted on: April 18, 2014 5:18 pm | Last updated: April 18, 2014 at 5:56 pm

muslim leagueകോഴിക്കോട്: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് 13 സീറ്റ് ലഭിക്കുമെന്ന് മുസ്‌ലിം ലീഗിന്റെ വിലയിരുത്തല്‍. പാര്‍ട്ടി മത്സരിച്ച മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ മികച്ച വിജയം നേടും. നരേന്ദ്രമോഡി തരംഗമല്ല മറിച്ച് മോഡി വിരുദ്ധതയാണ് കേരളത്തില്‍ വോട്ടായത്. ഈ വോട്ടുകള്‍ കൂട്ടത്തോടെ യു ഡി എഫിന് ലഭിച്ചു. കോണ്‍ഗ്രസില്‍ ഇത്തവണ കാര്യമായ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇത് യു ഡി എഫിന് അനുകൂലമായ ഘടകങ്ങളില്‍ ഒന്നാണെന്നും ലീഗ് വിലയിരുത്തി. തെരെഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഞായറാഴ്ച പാര്‍ട്ടി സെക്രട്ടേറിയേറ്റ് യോഗം കോഴിക്കോട്ട് ചേരും.