മഞ്ഞിടിച്ചില്‍: എവറസ്റ്റില്‍ 13 പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു

Posted on: April 18, 2014 2:12 pm | Last updated: April 18, 2014 at 6:41 pm

everest

കാഠ്മണ്ഡു: എവറസ്റ്റ് പര്‍വതനിരയില്‍ മഞ്ഞിടിച്ചിലില്‍ 13 നേപ്പാളീസ് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഏഴുപേരെ കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ 6.30നാണ് മണ്ണിടിച്ചിലുണ്ടായത്. മരിച്ച 13 പേരെയും താഴെയുള്ള ക്യാമ്പില്‍ എത്തിച്ചിട്ടുണ്ടെന്ന് എവറസ്റ്റ് പര്‍വതാരോഹണവുമായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. 8,800ലേറെ അടി ഉയരത്തിലാണ് മഞ്ഞിടിച്ചിലുണ്ടായത്. കാണാതായവരെ കണ്ടെത്താനായി കൂടുതല്‍ രക്ഷാസംവിധാനങ്ങള്‍ പുറപ്പെട്ടതായി ടൂറിസം മന്ത്രാലയം വക്താവ് മോഹന്‍കൃഷ്ണ സപ്‌കോട്ട അറിയിച്ചു.