പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പരസ്യ പ്രസ്താവനകള്‍ ഇഷ്ടപ്പെടുന്നില്ല: സുധീരന്‍

Posted on: April 18, 2014 1:49 pm | Last updated: April 18, 2014 at 6:41 pm

vm sudheeranതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പാര്‍ട്ടിക്കുവേണ്ടി അധ്വാനിച്ച നേതാക്കളും പ്രവര്‍ത്തകരും പരസ്യ വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന പ്രവര്‍ത്തകരെ അപമാനിക്കുന്നതാണ് ഇത്തരം പരസ്യപ്രസ്താവനകള്‍. അഭിപ്രായം പറയേണ്ട വേദികളിലാണ് അത് പ്രകടിപ്പിക്കേണ്ടത്. ഒരു വിഷയത്തിലും പരസ്യ പ്രസ്താവന പാടില്ലെന്നും സുധീരന്‍ പറഞ്ഞു.

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച വിജയം നേടും. 22ന് ചേരുന്ന കെ പി സി സി പ്രവര്‍ത്തകസമിതി യോഗത്തില്‍ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചാവിഷയമാവുമെന്നും സുധീരന്‍ പറഞ്ഞു.