ലോകസഭാ തിരഞ്ഞെടുപ്പ്: നേതാക്കള്‍ക്കെതിരെ ഡി സി സികള്‍

Posted on: April 18, 2014 11:09 am | Last updated: April 19, 2014 at 12:25 am

congressതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില നേതാക്കള്‍ വേണ്ടത്ര സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന് കെ പി സി സിക്ക് ഡി സി സികളുടെ പരാതി. കെ പി സി സി നിര്‍ദേശ പ്രകാരം ഡി സി സികള്‍ സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ചില നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങളുള്ളത്. കണ്ണൂര്‍ ഡി സി സി മുന്‍ പ്രസിഡന്റ് പി രാമകൃഷ്ണന്‍ നടത്തിയ പരസ്യ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി കണ്ണൂര്‍ ഡി സി സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് രണ്ട് ഡി സി സി ഭാരവാഹികള്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന് പരാതിയുണ്ട്. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിക്കെതിരായ വികാരം തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.