സൊഹാര്‍ കേരള ഫുട്‌ബോള്‍ ലീഗ് ടൂര്‍ണമെന്റ്

Posted on: April 17, 2014 4:15 pm | Last updated: April 17, 2014 at 3:52 pm

football-symbolic_7_1സൊഹാര്‍: കെ എം സി സി സൊഹാര്‍ ഘടകത്തിന്റെ സ്‌പോര്‍ട്‌സ് വിഭാഗമായ ഗ്രീന്‍ സ്റ്റാര്‍ സൊഹാര്‍ സംഘടിപ്പിക്കുന്ന കേരള ഫുട്‌ബോള്‍ ലീഗ് ടൂര്‍ണമെന്റിന് ഇന്നു തുടക്കമാകും. ഒമാന്‍ വോളിബോള്‍ ഇന്റര്‍നാഷനല്‍ റഫറിയും സൊഹാര്‍ സ്‌പോര്‍ട്്‌സ് ക്ലബ് ഭാരവാഹിയുമായ അബ്്ദു റിഫ ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയുമായി പ്രാഥമിക റൗണ്ട് മത്സരങ്ങളും 24, 25 തിയതികളില്‍ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങളും നടക്കും. സൊഹാര്‍ സിന്ദ്ബാദ് പാര്‍ക്കിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ രാത്രി 11 മുതലാണ് മത്സരങ്ങള്‍ നടക്കുക. ഒമാനിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 16 ടീമുകള്‍ പങ്കെടുക്കും.