മഅ്ദിന്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ 21ന്

Posted on: April 17, 2014 12:16 am | Last updated: April 18, 2014 at 7:43 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടുന്നതിനായി 21ന് തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇന്റര്‍വ്യൂ നടക്കുമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അറിയിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ദഅ്‌വ കോളജിലേക്കും ഈ വര്‍ഷം അഞ്ചില്‍ പരീക്ഷ എഴുതിയവര്‍ക്ക് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലേക്കും ഏഴാം ക്ലാസിലേക്ക് സ്‌കൂള്‍ എക്‌സലന്‍സിലേക്കും എട്ടാം ക്ലാസിലേക്ക് മോഡല്‍ അക്കാദമിയിലേക്കും അഞ്ച് മുതല്‍ എട്ട് വരെ ബോര്‍ഡിംഗ് മദ്രസയിലേക്കും എല്‍ കെ ജി മുതല്‍ എട്ട് വരെ യതീംഖാനയിലേക്കും പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. അപേക്ഷ ഫോറം ഓഫീസില്‍ നിന്നോ ംംം.ാമവറശിീിഹശില.രീാ എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. 20ന് ഞായറാഴ്ച വൈകുന്നേരം ആറിന് മുമ്പായി പൂരിപ്പിച്ച അപേക്ഷാ ഫോറം മഅ്ദിന്‍ അക്കാദമി ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 0483 2738343, 2731145ാേ