ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി; മുന്നൂറോളം പേരെ കാണാതായി

Posted on: April 16, 2014 4:02 pm | Last updated: April 18, 2014 at 7:43 am

KOREAN SHIP SANKS

സിയോള്‍: ദക്ഷിണകൊറിയയിലെ ജിന്‍ദോ തീരത്ത് 459 യാത്രക്കാരുമായി പോയ കപ്പല്‍ മുങ്ങി മുന്നൂറോളം പേരെ കാണാതായി. 164 പേരെ രക്ഷപ്പെടുത്തി. നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ദക്ഷിണകൊറിയയിലെ ഇന്‍ഹിയോണില്‍ നിന്നും ജേജുവിലേക്കുള്ള സെവോള്‍ എന്ന യാത്രാകപ്പലാണ് മുങ്ങിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രധാനയമായും കപ്പിലിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 11 മണിയോടെയായിരുന്നു ദുരന്തം.

കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടേയും 34 കപ്പലുകളും 18 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കപ്പല്‍ പൂര്‍ണമായും മുങ്ങിയ നിലയിലാണ്. ചെറിയ ഒരു ഭാഗം മാത്രം മുകളില്‍ പൊങ്ങിക്കാണുന്നുണ്ട്. രണ്ട് മണിക്കൂര്‍ സമയം കൊണ്ടാണ് കപ്പല്‍ പൂര്‍ണമായും മുങ്ങിയത്.

നേരത്തെ 368 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുകഃ