ബി സി സി ഐ അധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന് ശ്രീനിവാസന്‍

Posted on: April 15, 2014 3:52 pm | Last updated: April 15, 2014 at 6:24 pm

srinivasan nന്യൂഡല്‍ഹി: ബി സി സി ഐയുടെ അധ്യക്ഷ സ്ഥാനത്ത് തിരികെയെത്താന്‍ അനുവദിക്കണമെന്ന് എന്‍ ശ്രീനിവാസന്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ശ്രിനിവാസന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കാലാവധി തീരുന്നത് വരെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്നാണ് സത്യവാങ്മൂലത്തിലെ ആവശ്യം.

ഐ പി എല്‍ കോഴക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ശ്രീനിവാസനോട് സ്ഥാനമൊഴിയാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഒഴിയാന്‍ തയ്യാറായ ശ്രിനിവാസന് പകരം സുനില്‍ഗവാസ്‌കര്‍ക്ക് താത്കാലിക ചുമതലയും നല്‍കിയിരുന്നു. കേസ് നാളെ വീണ്ടും പരിഗണിക്കും.