Connect with us

National

ഹിജഡകളെ മൂന്നാം ലിംഗമായി പരിഗണിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഹിജഡകളെ മൂന്നാം ലിംഗമായി പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ലൈംഗികമായി ഭിന്നശേഷിയുള്ള ഇവരെ പ്രത്യേക സമുദായമായി പരിഗണിച്ച് മൗലിക അവകാശങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.

പൗരന്മാര്‍ എന്ന നിലയില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും സാമൂഹിക സ്വീകാര്യതക്കും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇതിനാവശ്യമായ നിയമവ്യവസ്ഥകള്‍ നടപ്പാക്കണം. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ പരിഹാര നടപടികള്‍ ആവിഷ്‌കരിക്കാനും കോടതിയുടെ നിര്‍ദേശമുണ്ട്.

നാഷണല്‍ ലീഗല്‍ സെല്‍ എന്ന സംഘടനയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

Latest