കൊങ്കണില്‍ ചരക്കുവണ്ടി പാളം തെറ്റി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Posted on: April 14, 2014 1:15 pm | Last updated: April 14, 2014 at 11:33 pm

train 3പനാജി: കൊങ്കണ്‍ റെയില്‍പാതയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രത്‌നഗിരിക്കടുത്ത ഉക്ഷി സ്റ്റേഷനിലാണ് ട്രയിന്‍ പാളം തെറ്റിയത്. ട്രെയിനുകള്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്.

നേത്രാവതി, രാജധാനി, ഗരീബ് രഥ്, തുടങ്ങിയ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള മംഗള എക്‌സ്പ്രസുകളില്‍ നിന്ന് ആളെ ഇറക്കി വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചു.

ഗതാഗതം പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ 12 മണിക്കൂറെങ്കിലും എടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.