ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 പേര്‍ക്ക് പരുക്ക്

Posted on: April 14, 2014 9:14 am | Last updated: April 14, 2014 at 9:14 am

മക്കരപറമ്പ്: ഓടിക്കൊണ്ടിരുന്ന മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മരത്തില്‍ തടഞ്ഞു നിന്നതിനെ തുടര്‍ന്ന് വന്‍ദുരന്തം വഴിമാറി. യാത്രക്കാരായ 25 പേര്‍ക്ക് നിസാര പരുക്കേറ്റു. മഞ്ചേരിയില്‍ നിന്ന് വെളളില കൊഴിഞ്ഞില്‍ വഴി മലപ്പുറത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് കൊഴിഞ്ഞില്‍ ആഞ്ഞിചോല വളവിലെ കൊക്കയിലേക്ക് മറിഞ്ഞത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു.
കൊക്കയിലെ മരത്തില്‍ തടഞ്ഞിരുന്നില്ലെങ്കില്‍ ചോലയിലേക്ക് പതിച്ച് വന്‍ദുരന്തം സംഭവിക്കുമായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുഴുവന്‍ പേരെയും മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.