രജനികാന്തുമായി മോദി കൂടിക്കാഴ്ച നടത്തി

    Posted on: April 14, 2014 7:48 am | Last updated: April 14, 2014 at 7:48 am

    rajaniചെന്നൈ: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി തമിഴ് നടന്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ലോക്‌സഭാ തിരഞ്ഞടുപ്പില്‍ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് രജനിയെ മോദി സന്ദര്‍ശിച്ചതെന്നാണ് സൂചന. എന്നാല്‍, തനിക്ക് തമിഴ് പുതുവത്സര ആശംസകള്‍ നേരാന്‍ വേണ്ടിയാണ് മോദിയെത്തിയതെന്നാണ് രജനികാന്ത് പറയുന്നത്.

    സ്വകാര്യ സന്ദര്‍ശനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് രജനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച തമിഴ് പുതുവത്സരമായിരിക്കെ രജനിക്കും കുടുംബത്തിനും പുതുവര്‍ഷാശംസ നേരാനാണ് സന്ദര്‍ശനം നടത്തിയതെന്ന് ബി ജെ പി നേതൃത്വവും അറിയിച്ചിട്ടുണ്ട്. രജനിക്കൊപ്പം നില്‍ക്കുന്ന ചിത്രം മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.