നിരോധം കടലാസില്‍ മാത്രം; മലയോരത്ത് മണല്‍ കടത്ത് വ്യാപകം

Posted on: April 13, 2014 9:59 am | Last updated: April 13, 2014 at 9:59 am

sandമുക്കം: മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍, തിരുമ്പാടി പഞ്ചാത്തുകളിലെ പുഴകളില്‍ വന്‍തോതില്‍ മണല്‍ വാരല്‍ തുടരുന്നു. ഇരുവഴിഞ്ഞി പുഴയിലെയും ചെറുപുഴയിലെയും കടവുകളില്‍ നിന്നാണ് രാത്രി മണല്‍ വാരുന്നത്.

കാരശ്ശേരി പഞ്ചായത്തിലെ വെന്റ് പൈപ്പ് പാലത്തിന് സമീപം, ചോണാട്, കാരശ്ശേരി കടവുകളിലെയും കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി, പുതിയോട്ടില്‍, കോടമുടി കടവുകളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ മണല്‍ വാരല്‍ നടക്കുന്നത്. അര്‍ധരാത്രിയോടെ തുടങ്ങുന്ന മണല്‍വാരല്‍ പുലര്‍ച്ചെ വരെ നീളുന്നു.