വട്ടംകുളത്ത് പുലിയെ കണ്ടതായി അഭ്യൂഹം

Posted on: April 13, 2014 9:30 am | Last updated: April 14, 2014 at 9:24 am

tigerഎടപ്പാള്‍: വട്ടംകുളത്ത് പലിയെ കണ്ടതായി അഭ്യൂഹം. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വട്ടംകുളം മദ്‌റസക്ക് സമീപമുള്ള പറമ്പിലാണ് പുലിയെ കണ്ടതായി പറയുന്നത്.

മദ്‌റസക്ക് താഴെയുള്ള ഒരു വീട്ടില്‍ പെയ്ന്റിംഗ് ചെയ്യുകയായിരുന്ന തൊഴിലാളികളാണ് പുലി തൊട്ടടുത്ത പറമ്പിലൂടെ പോകുന്നതായി കണ്ടത്. എന്നാല്‍ പിന്നീടാരും പുലിയെ കണ്ടിട്ടില്ല. സ്ഥലത്ത് പോലീസെത്തി അന്വേഷണം നടത്തി.