Connect with us

Malappuram

പ്രസവത്തോടെ കുഞ്ഞ് മരിച്ച സംഭവം: ആരോഗ്യ വകുപ്പ് അനേ്വഷണം നടത്തി

Published

|

Last Updated

നിലമ്പൂര്‍: പ്രസവത്തോടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ വകുപ്പുതല അന്വേഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെ. മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് ഇസ്മായിലാണ് നിലമ്പൂര്‍ താലൂക്കാശുപത്രിയിലെത്തി അന്വേഷണം നടത്തിയത്.
ബുധനാഴ്ച രാത്രി പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂക്കോട്ടുംപാടം പള്ളിപ്പടി പച്ചീരി ഹിദായത്തുല്ലയുടെ ഭാര്യ ജുവൈരിയയുടെ കുഞ്ഞാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. തലേ ദിവസം രാത്രിതന്നെ അശ്വസ്ഥതയുായിരുന്നെങ്കിലും അധികൃതര്‍ വേണ്ടത്ര ഗൗനിച്ചില്ലെന്നും പ്രസവത്തില്‍ കുഞ്ഞ് മരിക്കാനിടയായത് ഇതിനാലാണെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ആശുപത്രിയില്‍ തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും ഒന്നരമണിക്കൂറോളം ആശുപത്രി ഓപ്പറേഷന്‍ തിയറ്ററിന് മുന്നില്‍ ബഹളം വെച്ചു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തുമെന്ന ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പിരിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി ഡെ. ഡി എം ഒ ഡോ. മുഹമ്മദ് ഇസ്മായില്‍, ഗൈനക്കോളജി വിഭാഗം ഡോ. എ രമാദേവി, കെ ആര്‍ വിനോദ് കുമാര്‍, എന്‍ അബ്ദുര്‍റഹ്മാന്‍ എന്നിവരടങ്ങിയ സംഘമാണ് ഉച്ചയോടെ നിലമ്പൂരിലെത്തിയത്. ഇവര്‍ ഹിദായത്തുല്ല, ഭാര്യ ജുവൈരിയ, ബന്ധുക്കള്‍, നാട്ടുകാരായ മുസ്തഫ കളത്തുംപടിക്കല്‍, നൗഷാദ് ഉലുവാന്‍, ശിഹാബ് മൂര്‍ഖന്‍, യൂനുസ് പള്ളിക്കി എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് തത്സമയം ചുമതലയുായിരുന്ന നഴ്‌സുമാര്‍, ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തു. അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കും.