രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു

Posted on: April 12, 2014 6:49 pm | Last updated: April 13, 2014 at 9:28 am

rahul gandhi

അമേത്തി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. 40 കിലോമീറ്റര്‍ റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവരുടെ ഭര്‍ത്താവും രാഹുലിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരെഞ്ഞെടുപ്പുകള്‍ പോലെ ഈ തെരഞ്ഞെടുപ്പിലും അഭിപ്രായ സര്‍വേകള്‍ തെറ്റുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടു തവണ അമേത്തിയില്‍ നിന്നും ജയിച്ചുകയറിയ രാഹുല്‍ ഇത്തവണ നേരിടുന്നത് ത്രികോണ മത്സരമാണ്. ബി ജെ പിയുടെ സ്മൃതി ഇറാനിയും എ എ പിയുടെ കുമാര്‍ ബിശ്വാസുമാണ് രാഹുലിന്റെ പ്രധാന എതിരാളികള്‍. മേയ് ഏഴിനാണ് അമേത്തിയിലെ തെരെഞ്ഞെടുപ്പ്.