പ്രസംഗത്തിനിടെ ഷൂ ഏറ്; ചിരിച്ചു തള്ളി ഹിലാരി

Posted on: April 12, 2014 7:55 am | Last updated: April 12, 2014 at 7:37 am

ffffffവാഷിംഗ്ടണ്‍: പ്രസംഗത്തിനിടെ യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന് നേരെ ഷൂ എറ്. ലാസ് വേഗാസില്‍ നടന്ന പ്രസംഗത്തിനിടെയാണ് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിടയുള്ള ഹിലാരിക്ക് നേരെ സദസ്സില്‍ നിന്ന് അപ്രതീക്ഷിതമായ ഏറ് വന്നത്. ഹിലാരിവിരോധിയായ യുവതിയായ പ്രക്ഷോഭകയാണ് ഷൂ എറിഞ്ഞതെന്നും അവരെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഹിലാരി ഏറെ തമാശയായിട്ടാണ് പ്രശ്‌നത്തെ നേരിട്ടതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.