Connect with us

Ongoing News

വാജ്പയിയെ വാഴ്ത്തുന്നത് നിരാശ കൊണ്ടെന്ന് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വാജ്പയിയെ വാഴ്ത്തുന്നത് കടുത്ത നിരാശ കൊണ്ടാണെന്ന് ബി ജെ പി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭരണരീതികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശമഴിച്ച് വിട്ടവരാണ് ഇപ്പോള്‍ മോദിയെ പ്രതിരോധിക്കാന്‍ അദ്ദേഹത്തെ വാഴ്ത്തുന്നത്. ഇത് ഗതികേടു കൊണ്ടാണ്. ജനപിന്തുണയുള്ള നേതാവില്ലാത്തത് കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. വന്‍ തോല്‍വിയാണ് അവരെ കാത്തിരിക്കുന്നത്. ഇതിന്റെ ആഘാതം കുറക്കാനാണ് വാജ്പയിയുടെ ചിത്രം ഉപയോഗിക്കുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് സത്യസന്ധതയില്ലാത്തതാണെന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest