വോട്ടിംഗ് യന്ത്രങ്ങള്‍ മെയ് 16 വരെ ഇനി സ്‌ട്രോങ്ങ് റൂമുകളില്‍

Posted on: April 11, 2014 11:13 pm | Last updated: April 11, 2014 at 11:13 pm

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ്ങ് യന്ത്രങ്ങള്‍ കാസര്‍കോട് ഗവ. കോളജില്‍ സി ആര്‍ പി എഫിന്റെ കാവലില്‍ സൂക്ഷിച്ചു. ഇന്നലെ രാവിലെ ജില്ലാ കലക്ടറും തിരഞ്ഞെടുപ്പ് വരണാധികാരിയുമായ പി എസ് മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ പൂട്ടി സീല്‍ ചെയ്തത്.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെ പെട്ടികളാണ് സൂക്ഷിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ നടക്കുന്ന മെയ് 16വരെ ബാലറ്റ് പെട്ടികള്‍ അര്‍ധസൈനിക വിഭാഗത്തിന്റെ കാവലിലായിരിക്കും.