Connect with us

Gulf

മാനസിക രോഗം സമീപനത്തില്‍ മാറ്റം വേണം

Published

|

Last Updated

ദോഹ: മാനസികരോഗത്തോടുള്ള മലയാളികളുടെ സമീപനത്തില്‍ മാറ്റം വേണമെന്നും ശാരീരിക പ്രയാസങ്ങളെപോലെ തന്നെ മാനസിക പ്രയാസങ്ങളും ശരിയായ ചികില്‍സയിലൂടെ പരിഹരിക്കാമെന്നും പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. അനീസ് അലി അഭിപ്രായപ്പെട്ടു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ സി റിംഗ് റോഡിലള്ള പുതിയ ആശുപത്രിയില്‍ സേവനം തുടങ്ങുന്ന അദ്ദേഹം ലോകാരോഗ്യ ദിനത്തില്‍ മീഡിയ പ്‌ളസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാരീരികാസ്വസ്ഥതകളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ആവശ്യമെങ്കില്‍ ചികില്‍സ തേടുകയും ചെയ്യുന്ന മലയാളികള്‍ മനോരോഗത്തേയും മനോരോഗികളേയും പേടിയോടെയാണ് സമീപിക്കുന്നത്. ഇത് അപകടകരമാണ്. ശരീരത്തിനെന്ന പോലെ മനസിനും ചെറുതും വലുതുമായ പ്രയാസങ്ങളുണ്ടാകാം. ഓരോ പ്രശ്‌നങ്ങളും വേണ്ട സമയത്ത് പരിഹരിക്കാനുള്ള ചികില്‍സാ നടപടികള്‍ ലഭ്യമാണ്. പക്ഷേ ചികില്‍സ തേടാന്‍ വൈകുന്നതും ചികില്‍സ അവഗണിക്കുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കമെന്നും അദ്ദേഹം പറഞ്ഞു.

മീഡി പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Latest