Connect with us

National

മോഡിക്കെതിരെ വാജ്‌പേയിയെ ആയുധമാക്കി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്ന് മോഡിക്കെതിരെ വാജ്‌പേയിയെ ആയുധമാക്കി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബി ജെ പി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയുടെ മുഖമുള്ള പരസ്യം വെച്ചാണ് കോണ്‍ഗ്രിസിന്റെ പുതിയ പ്രചാരണ തന്ത്രം. 2002ലെ ഗുജറാത്ത് കലാപത്തെ പരാമര്‍ശിച്ച് “മോഡി ഒരിക്കലും രാജ ധര്‍മം (ഭരണാധികാരിയുടെ ധര്‍മം) നിര്‍വഹിച്ചിട്ടില്ല”എന്ന വാജ്‌പേയിയുടെ വാക്കുകളും ഈ പരസ്യത്തിനൊപ്പം അവര്‍ നല്‍കിയിട്ടുണ്ട്.

ചിന്തിക്കൂ, മുന്‍ പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ തന്നെ പറയുന്നു ഈ മനുഷ്യന്‍ മുഖ്യമന്ത്രി പദത്തിനു തന്നെ യോഗ്യനല്ലെന്ന്. ഇയാളുടെ കൈകളിലേക്ക് ആണോ രാജ്യത്തിന്റെ ഭാവി നിങ്ങള്‍ ഏല്‍പിക്കാന്‍ പോവുന്നത്? പരസ്യത്തില്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് ബൗദ്ധിക പാപ്പരത്തം കാണിക്കുകയാണെന്ന് ബി ജെ പിയുടെ മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇതിനോട് പ്രതികരിച്ചു.