ഈ തെരെഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനാകില്ല: സുപ്രീംകോടതി

Posted on: April 11, 2014 1:53 pm | Last updated: April 12, 2014 at 12:50 pm

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: ഈ വര്‍ഷം പ്രവാസികള്‍ക്ക് തപാല്‍വഴിയോ ഓണ്‍ലൈന്‍ വഴിയോ വോട്ട ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തെര.കമ്മീഷന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. പ്രവാസി വോട്ട് വേണമെന്ന ഹരജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ഇക്കാര്യത്തില്‍ തെരെ.കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും വാദം കേള്‍ക്കുക. ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് അതത് സ്ഥലങ്ങളില്‍ വന്ന് വോട്ടുചെയ്യാം. രാജ്യത്തെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും തപാല്‍ വോട്ട് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് സംബന്ധിച്ച തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും. പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ചെയ്യാനാകില്ലെന്ന് തെരെ.കമ്മീഷന്‍ അറിയിച്ചിരുന്നു.