ചാമ്പ്യന്‍സ് ലീഗ്: ബയേണും അത്‌ലറ്റികോയും സെമിയില്‍

Posted on: April 10, 2014 7:45 am | Last updated: April 10, 2014 at 9:12 am

athletico

മാഡ്രിഡ്: താരനിബിഡമായ ബാഴസലോണയെ ഒരു ഗോളിന് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ് ചാമ്പ്യന്‍ ലീഗ് ഫുട്ബാളിന്റെ സെമിഫൈനലില്‍ കടന്നു. 16 വര്‍ഷത്തിനുശേഷമാണ് അത്‌ലറ്റികോ യൂറോപ്പിന്റെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്താനുള്ള ടൂര്‍ണമെന്റില്‍ സെമിയില്‍ എത്തുന്നത്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഉജ്ജ്വല കളിയാണ് അത്‌ലറ്റികോ കെട്ടഴിച്ചത്. ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സയെ 1-1ന് അലറ്റികോ പിടിച്ചുകെട്ടിയിരുന്നു. കളിയുടെ അഞ്ചാം മിനുട്ടില്‍ കോകെയാണ് ബാഴ്‌സയെ ഞെട്ടിച്ച് ഗോളടിച്ചത്.

bayern

മ്യൂണിക്കില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഫോമിലല്ലാത്ത ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്ററിനെ 3-1നാണ് നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചത്. റോബന്‍, തോമസ് മ്യൂളര്‍, മാന്‍സുകിച്ച് എന്നിവരാണ് സ്‌കോറര്‍മാര്‍, പാട്രിക്ക് എവ്‌റ യുണൈറ്റഡിന്റെ ഗോള്‍ നേടി. നേരത്തെ റയല്‍ മാഡ്രിഡും ചെല്‍സിയും സെമിയില്‍ കടന്നിരുന്നു.