തൃശൂരില്‍ ശക്തി തെളിയിക്കാന്‍ മുന്നണികള്‍

    Posted on: April 9, 2014 12:29 am | Last updated: April 9, 2014 at 12:29 am

    ഇരുമുന്നണികളെയും വാഴിച്ച ശക്തന്‍ തമ്പുരാന്റെ നാട്ടില്‍ ഇത്തവണ കാറ്റ് തങ്ങള്‍ക്കനുകൂലമെന്ന അവകാശവാദമാണ് പരസ്യ പ്രചാരണം അവസാനിച്ചപ്പോള്‍ എല്‍ ഡി എഫ് ക്യാമ്പ് പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വളരെ ചിട്ടയായിട്ടാണ് നടന്നത്. താഴെതട്ട് മുതല്‍ മേലെതട്ട് വരെ എല്ലാ ഘടക കക്ഷി നേതാക്കളും മുമ്പെങ്ങുമില്ലാത്ത വിധം ഉണര്‍വോടു കൂടിയാണ് പ്രവര്‍ത്തിച്ചത്. ഓരോ നിയോജക മണ്ഡലത്തിലും അഞ്ഞൂറ് മുതല്‍ അറുനൂറ് വരെ കുടുംബയോഗങ്ങള്‍ നടത്താനായതും വലിയ തോതില്‍ സ്ത്രീ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതും ജയസൂചനയാണെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ പറയുന്നു.
    സ്ഥാനാര്‍ഥികള്‍ മണ്ഡലം മാറിയെന്നത് കൊണ്ട് ജയപരാജ സാധ്യതകള്‍ക്ക് മങ്ങലേക്കുമെന്ന് കരുതുന്നില്ലെന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സിന്‍ ബാലകൃണഷ്ണന്‍ പറയുന്നു.
    സാറാ ജോസഫ് ആംആദ്മി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മണ്ഡലത്തില്‍ രണ്ടേ മുക്കാല്‍ ലക്ഷം വോട്ടുനേടുമെന്നാണ് എ എ പി ജില്ലാ സെക്രട്ടറി ജിതിന്‍ സദാനന്ദന്റെ അവകാശ വാദം.