ആലത്തൂര്‍: അട്ടിമറിക്കാന്‍ യു ഡി എഫ്, നിലനിര്‍ത്താന്‍ ഇടത്

    Posted on: April 9, 2014 12:27 am | Last updated: April 9, 2014 at 12:27 am

    ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ എ ഷീബ അട്ടിമറി വിജയം നേടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് എ സുമേഷ് പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനുള്ള വിധിയെഴുത്തായിരിക്കും ആലത്തൂരില്‍ നടക്കുക. ആലത്തൂര്‍ ചെങ്കോട്ടയെന്ന വാദം സി പി എമ്മിന്റെത് മാത്രമാണ്. യു ഡി എഫിന് അനുകൂലമായ തരംഗവും സ്വന്തം നാട്ടുകാരിയെന്ന പരിഗണനയും വിജയത്തിന് മറ്റൊരു ഘടകമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
    ആലത്തൂര്‍ മണ്ഡലത്തില്‍ ഇടതുപക്ഷ അനുകൂലമായ തരംഗമാണുള്ളതെന്ന് സി പി എം തിരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറി അഭിപ്രായപ്പെട്ടു. വിജയത്തെ സംബന്ധിച്ചിടത്തോളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എം പിയെന്ന നിലയില്‍ സുചരിതനാണ് ബിജു. കര്‍ഷകരുടെയും കാര്‍ഷിക തൊഴിലാളികളുടെയും മണ്ഡലമായ ആലത്തൂരില്‍ ജനജീവിതദുസ്സഹമാക്കുന്ന വിലക്കയറ്റവും കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും ഇടതുപക്ഷത്തിന് അനൂകൂലവിധിയെഴുത്തിന് കാരണമാക്കുമെന്നും മറിച്ച് സംഭവിക്കുമെന്ന് പറയുന്നത് അവരുടെ ആഗ്രഹമാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.