പത്തനംതിട്ടയില്‍ ആര് വിമാനം കയറും?

    Posted on: April 9, 2014 12:21 am | Last updated: April 9, 2014 at 12:21 am

    പ്രചാരണം പൂര്‍ത്തിയായതോടെ പത്തനംതിട്ടയില്‍ ഇരു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ആറന്മുള വിമാനത്താവള പ്രശ്‌നമാണ് പ്രധാനമായും എല്‍ ഡി എഫ് പ്രചാരണ ആയുധമാക്കിയത്. പെട്ടെന്നൊരു ദിവസം കമ്മ്യൂണിസ്റ്റായ പീലിപ്പോസ് തോമസിലൂടെ മണ്ഡലത്തില്‍ വിജയമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റായ ഇടത് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസ് അഞ്ച് വര്‍ഷത്തെ വികസന നഷ്ടങ്ങള്‍ പറഞ്ഞാണ് വോട്ട് തേടിയത്. യു ഡി എഫിന്റെ കുത്തകകളോടുള്ള കൂറാണ് തന്നെ എല്‍ ഡി എഫിലേക്ക് നയിച്ചതെന്നാണ് പീലിപ്പോസിന്റെ നിലപാട് .

    എം ടി രമേശിനെ രംഗത്തിറക്കി ബി ജെ പിയും ശക്തമായ പോരാട്ടത്തിനൊരുങ്ങി നില്‍ക്കുകയാണ്. ആറന്മുള വിമാനത്താവളത്തിനൊപ്പം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും റബ്ബറിന്റെ വിലയിടിവുമെല്ലാം ഇവിടെ ചൂടേറിയ പ്രചാരണ വിഷയങ്ങളാണ്. എം പിയെന്ന നിലയില്‍ ചെയ്യാവുന്നതിന്റെ പരാമവധി മണ്ഡലത്തില്‍ ചെയ്തുവെന്നാണ് സിറ്റിംഗ് എം പിയായ ആന്റോ ആന്റണിയുടെ അവകാശവാദം.