ഗെയ്ല്‍ ട്രേഡ് വെലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച പുസ്തക വില്‍പന തടഞ്ഞു

Posted on: April 8, 2014 11:39 pm | Last updated: April 8, 2014 at 11:39 pm

gail tredwelകൊച്ചി: അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ് വെലുമായി ജോണ്‍ബ്രിട്ടാസ് നടത്തിയ അഭിമുഖം ആധാരമാക്കി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അമൃതാനന്ദമയീ മഠം ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’ എന്ന പുസ്തകത്തിന്റെ വില്‍പന ഹൈക്കോടതി തടഞ്ഞു. പുസ്തകത്തിന്റെ വില്‍പന, വിതരണം എന്നിവ മൂന്ന് മാസത്തേക്കാണ് ജസ്റ്റിസ് വി ചിദംബരശിന്റെ ബെഞ്ച് സ്‌റ്റേ ചെയ്തത്. അമ്മ ഭക്തരായ ഡോ ശ്രീജിത്തും മറ്റൊരാളും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.

പുസ്തകത്തിന്റെ വില്‍പനയും വിതരണവും സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാര്‍ തിരുവല്ല കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയം അധികാരപരിധിയില്‍ വരുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ഹരജി പരിഗണിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡി സി ബുക്‌സിന്റെ ഓഫീസിനും രവി ഡി സിയുടെ വീടിനും നേരെ ആക്രമണം നടന്നിരുന്നു.