നീലഗിരിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി

Posted on: April 7, 2014 4:48 pm | Last updated: April 8, 2014 at 12:04 am

BJPഗൂഡല്ലൂര്‍: നീലഗിരി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി എസ് ഗുരുമൂര്‍ത്തിയെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. തെറ്റായ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയതിനാണ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കിയത്. സംവരണ മണ്ഡലമാണ് നീലഗിരി. മുന്‍ കേന്ദ്രമന്ത്രി എ രാജയാണ് ഇവിടെ ഡി എം കെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണയും ഗുരുമൂര്‍ത്തി രാജക്കെതിരെ ഇവിടെ മത്സരിച്ചിരുന്നു.