സ്വര്‍ണക്കടത്ത് 400 പവനുമായി മംഗലാപുരത്ത് ദമ്പതികള്‍ പിടിയില്‍

Posted on: April 7, 2014 12:11 pm | Last updated: April 8, 2014 at 12:04 am

gold coinsകാസര്‍കോട്: മംഗലാപുരം വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നു 400 പവന്‍ സ്വര്‍ണം കണ്ടെടുത്തു. കാസര്‍കോട് കുമ്പള സ്വദേശി അബ്ദുല്‍നിസാര്‍(33), ബന്ധു പൈവളിഗെയിലെ ഫൗസിയ(30) എന്നിവരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഏഴിന് ദുബായ്- മസ്‌കറ്റ് – മംഗലാപുരം എയര്‍ഇന്ത്യ വിമാനത്തിലിറങ്ങിയവരായിരുന്നു ഇവര്‍. അഞ്ചു വയസുള്ള കുട്ടിയുമുണ്ട്. ഇലക്‌ട്രോണിക്‌സ് സാമഗ്രികളോടൊപ്പം സ്വര്‍ണ ബിസ്‌ക്റ്റ് കഷണങ്ങളാക്കിയും ഇലക്ട്രിക് കേബിളിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുകയായിരുന്നു. 3.206 കിലോഗ്രാം സ്വര്‍ണം. 93,63389 രൂപ വില.