പി ആര്‍ എസ് ആശുപത്രിയില്‍ തീപിടുത്തം: ആളപായമില്ല

Posted on: April 7, 2014 11:38 am | Last updated: April 8, 2014 at 12:04 am

fireതിരുവനന്തപുരം: തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയുടെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തില്‍ തീപ്പിടിത്തം. 24 മണിക്കൂറും ആന്‍ജിയോപ്ലാസ്റ്റി നടത്താന്‍ സൗകര്യമുള്ള കാര്‍ഡിയാക് കാത്തറൈസേഷന്‍ ലാബ് രാവിലെ 8.30ന് നേഴ്‌സുമാര്‍ തുറന്നപ്പോഴാണ് പുക നിറഞ്ഞുനില്‍ക്കുന്നതായി കണ്ടത്. നേഴ്‌സുമാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാര്‍ ആശുപത്രിയിലെ തന്നെ അഗ്‌നി നിയന്ത്രണ സംവിധാനം ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഈ സമയത്ത് സമീപത്തെ വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. രോഗികളില്‍ ചിലര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്‌സ് ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയും പുകയും നിയന്ത്രണവിധേയമാക്കിയത്. കാത്ത് ലാബിലെ ശീതീകരണ സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.