തെലുങ്കുദേശം പാര്‍ട്ടി വീണ്ടും എന്‍ ഡി എയില്‍

Posted on: April 6, 2014 6:11 pm | Last updated: April 6, 2014 at 6:11 pm

tdp to ndaഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടി വീണ്ടും എന്‍ ഡി എയില്‍ ചേര്‍ന്നു. ആന്ധ്രാപ്രദേശിലെ രണ്ട് സംസ്ഥാനങ്ങളിലും നടക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയും ടി ഡി പിയും സഖ്യമായി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇരു പാര്‍ട്ടികളും ഒന്നിക്കുന്നത്. പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ മുതിര്‍ന്ന നേതാക്കളാണ് പരിഹാരവുമായി എത്തിയത്.

ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു, ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കര്‍ , അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ എന്നിവര്‍ ചേര്‍ന്നാണ് സഖ്യ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തെലുങ്കാനയില്‍ എട്ട് ലോക്‌സഭാ സീറ്റിലും 47 നിയമസഭാ സീറ്റിലും ബി ജെ പി മത്സരിക്കും. സീമാന്ധ്രയില്‍ അഞ്ച് ലോക്‌സഭാ സീറ്റിലാണ് ബി ജെ പി ജനവിധി തേടുക. തെലുങ്കുദേശം തെലങ്കാന മേഖലയിലെ പത്ത് ലോക്‌സഭാ സീറ്റുകളിലും 74 നിയമസഭാ മണ്ഡലങ്ങളിലും സീമാന്ധ്രയിലെ 20 ലോക്‌സഭാ സീറ്റുകളിലും 160 നിയമസഭാ സീറ്റുകളിലും മത്സരിക്കും.