ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ല: ആന്റണി

Posted on: April 6, 2014 5:06 pm | Last updated: April 6, 2014 at 5:06 pm

antonyപത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു. വ്യോമയാന മന്ത്രാലയമാണ് വിമാനത്താവളത്തിന് അനുമതി നല്‍കേണ്ടത്. കര്‍ശന ഉപാധികളോടെ നാവികസേനാ വിമാനത്താവളത്തിന് എന്‍ ഒ സി നല്‍കുക മാത്രമാണ് ചെയ്തതെന്നും കൊല്ലം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ ആന്റണി പറഞ്ഞു.

ഇത്തവണ സി പി എമ്മിന് ഒരു ഡസന്‍ സീറ്റ് പോലും ലഭിക്കില്ല. മൂന്നാം മുന്നണി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ് – ആന്റണി പറഞ്ഞു.