Connect with us

Kozhikode

വോട്ടര്‍ സ്ലിപ്പ് വിതരണം പൂര്‍ത്തിയാക്കാനായില്ല; ബി എല്‍ ഒമാര്‍ ത്രിശങ്കുവില്‍

Published

|

Last Updated

കൊടുവള്ളി: തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്യണമെന്നമെന്ന നിര്‍ദേശം പാലിക്കാനാകാതെ ബി എല്‍ ഒ മാര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമയപരിധി ഇന്നലെ അവസാനിച്ചു. ഇതാദ്യമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ലിപ്പ് വീടുകളിലെത്തിക്കുന്ന രീതി നടപ്പാക്കിയത്.
ബി എല്‍ ഒമാര്‍ ഒപ്പിട്ട വോട്ടര്‍ സ്ലിപ്പ് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍ക്കോ, കുടുംബത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള അംഗത്തിനോ നല്‍കി അവരുടെ ഒപ്പ് രേഖപ്പെടുത്തി രജിസ്റ്ററില്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. യഥാസമയം വിതരണം പൂര്‍ത്തിയാക്കാത്ത സ്ലിപ്പുകളുടെ ലിസ്റ്റുകള്‍ വോട്ടറുടെ പേരും നമ്പറും ഉള്‍പ്പെടെ തയ്യാറാക്കി ഇ ആര്‍ ഒയുടെയോ എ ഇ ആര്‍ ഇയുടെയോ അംഗീകാരം വാങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്.
കടുത്ത വേനല്‍ചൂടും രാഷ്ട്രീയ പാര്‍ട്ടികള്‍ സഹായത്തിന് വരാത്തതുമാണ് യഥാസമയം സ്ലിപ്പ് വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് ബി എല്‍ ഒമാര്‍ പറയുന്നത്. സ്ലിപ്പ് വിതരണത്തിനുള്ള സമയം വര്‍ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
അതിനിടെ, വോട്ടര്‍ സ്ലിപ്പ് വിതരത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വോട്ടര്‍ഭ്യര്‍ഥനാ കത്തിനൊപ്പം സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നത് തുടരുന്നുണ്ട്.